ഭാര്യയിൽ നിന്നാണ് അജിതനു രോഗം ബാധിച്ചത്. ചെറുതോണി കോളനിയിൽ നിന്നാണ് ഇയാളുടെ ഭാര്യക്ക് രോഗം ബാധിച്ചത്. ഹൃദ്രോഗി കൂടിയായ അജിതൻ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സ്ഥിതി ഗുരുതരമായതോടെ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഭാര്യയ്ക്കും മകനും രോഗം ബാധിച്ചിരുന്നെങ്കിലും ഇവർ രോഗ മുക്തരായി.