കുടുംബ പ്രശ്നങ്ങള്‍ തീര്‍ന്നു കിട്ടാനുള്ള പരിഹാരത്തിനായി മന്ത്രവാദിയെ കാണാന്‍ പോയ സംഘത്തിലെ പെണ്‍കുട്ടിയെ കടന്നുപിടിച്ച മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചാന്നാങ്കര സ്വദേശി അസനാര് പിള്ള എന്ന 65 കാരനാണു പിടിയിലായത്.
തിങ്കളാഴ്ച കാവോട്ട് മുക്കിനു സമീപത്തെ വീട്ടിലായിരുന്നു മാതാവിനും അമ്മൂമ്മയ്ക്കും ഒപ്പം ബിരുദധാരിയായ പെണ്‍കുട്ടി മന്ത്രവാദിയെ കാണാനെത്തിയത്. മന്ത്രവാദി കാര്യങ്ങള്‍ തിരക്കിയ ശേഷം പെണ്‍കുട്ടി ഒഴികെയുള്ളവരെ പുറത്തു നില്ക്കാന് പറഞ്ഞു.
അല്‍പ്പസമയത്തിനുള്ളില്‍ പെണ്‍കുട്ടി നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിവരികയായിരുന്നു. തന്നെ കടന്നു പിടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു എന്ന് പെണ്‍കുട്ടി പറഞ്ഞു. ഇത് ചോദ്യം ചെയ്ത അമ്മൂമ്മയെ പ്രതി മര്‍ദ്ദിക്കുകയും ചെയ്തു. അമ്മൂമ്മയെ പിന്നീട് കഴക്കൂട്ടത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കഠിനംകുളം പൊലീസ് എത്തി മന്ത്രവാദിയെ പിടികൂടുകയായിരുന്നു. നേരത്തേ ഗള്‍ഫിലായിരുന്ന മന്ത്രവാദി അടുത്തിടെയാണു മന്ത്രവാദം ആരംഭിച്ചതെന്നും ഇപ്പോള്‍ നടന്നതുപോലുള്ള സംഭവങ്ങള്‍ മുമ്പും നടന്നതായി നാട്ടുകാര്‍ പറയുന്നു.