കുഞ്ഞിനെ പട്ടിണിക്കിട്ട് കൊല്ലാൻ ഏതെങ്കിലും പിതാവ് ആഗ്രഹിക്കുമോ, തേനും വെള്ളവും നേരത്തേ നൽകിയിരുന്നുവെന്ന് പിതാവ് അബൂബക്കർ

Webdunia
ശനി, 5 നവം‌ബര്‍ 2016 (17:35 IST)
അഞ്ച് ബാങ്ക് വിളിക്കാതെ നവജാത ശിശുവിന് മുലപ്പാൽ നിഷേധിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് കുട്ടിയുടെ പിതാവ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അബൂബക്കർ മാപ്പ് പറഞ്ഞത്. 'മാപ്പ്’ എന്നു പറഞ്ഞു തുടങ്ങിയ കുറിപ്പിൽ പറ്റിയ അബദ്ധം അംഗീകരിക്കുന്നുവെന്നും തെറ്റിനെ ന്യായികരിക്കുകയല്ല മറിച്ച് തെറ്റ് മനസ്സിലാക്കി സംഭവിച്ചത് ജനങ്ങളെ അറിയിക്കുകയാണ് ചെയ്യുന്നതെന്ന് അബൂബക്കർ പറയുന്നു.
 
കുഞ്ഞിനെ പട്ടിണിക്ക് ഇട്ട് കൊല്ലാൻ ഏതെങ്കിലും പിതാവ് ആഗ്രഹിക്കുമോ. കുഞ്ഞിന് തേനും വെള്ളവും ആദ്യമേ നൽകിയതാണ്. മുലപ്പാൽ നൽകുന്നതിനെയാണ് ഞാൻ എതിർത്തത്. തേൻ നൽകിയതിനാൽ കുട്ടി ആരോഗ്യവാനായിരിക്കുന്നു. എന്നാൽ മുലപ്പാൽ നല്കാതിരുന്നാലുള്ള ഭവിഷ്വത്ത് പിന്നീടാണ് ഞാൻ അറിഞ്ഞത് എന്നും അബൂബക്കർ പറയുന്നു.
 
Next Article