സാംസങ്ങിന്റെ തലവേദന അവസാനിക്കുന്നില്ല; ഗാലക്‌സി നോട്ട് സെവന് പിന്നാലെ വാഷിംങ്ങ് മെഷീനും പൊട്ടിത്തെറിക്കുന്നു

Webdunia
ശനി, 5 നവം‌ബര്‍ 2016 (16:53 IST)
സാംസങ്ങ് വാഷിംങ്ങ് മെഷീനുകളില്‍ വ്യാപകമായി തകരാറ് സംഭവിക്കുന്നുവെന്ന പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്ത്‍. ബാറ്ററി പൊട്ടിത്തെറിക്കുന്നതുമൂലം ആളുകള്‍ക്ക് അപകടങ്ങള്‍ പറ്റുന്നുവെന്ന പരാതിയെ തുടര്‍ന്ന് ആഗോള വ്യാപകമായി വില്‍പ്പന നിര്‍ത്തിവെക്കുകയും പിന്നീട് വിപണിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്ത ഗാലക്‌സി നോട്ട് 7 മൊബൈലിനു പിന്നാലെയാണ് സാംസങ്ങിനു തലവേദനയായി വാഷിംഗ് മെഷീനുകളിലും തകാരാറുകള്‍.

വാഷിംഗ് മെഷീനുകളുടെ ഡോറുകള്‍ പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വിവിധയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് യു എസില്‍ 28 ലക്ഷത്തോളം വാഷിംഗ് മെഷിനുകള്‍ തിരിച്ചുവിളിക്കാന്‍ സാംസങ്ങ് ഒരുങ്ങുന്നത്. വാഷിങ്ങ് മെഷീനിലെ വാഷറില്‍ നിന്ന് വലിയ ശബ്ദത്തോടെയുള്ള വൈബ്രേഷനും വലിയ തകരാറും ഉണ്ടാകുന്നുവെന്നാണ് ഇതിനെതിരെ ഉയര്‍ന്ന പരാതി.

വാഷിങ്ങ് മെഷീന്റെ ഡോര്‍ വേര്‍പ്പെട്ടതുമൂലം ഒരാളുടെ താടിയെല്ല് തകര്‍ന്നുവെന്നും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ തകരാറിനെ തുടര്‍ന്ന് 2011 മാര്‍ച്ച് മുതല്‍ ഈ മാസം വരെ പുറത്തിറങ്ങിയ 34 മോഡലുകളാണ് കമ്പനി തിരിച്ചു വിളിക്കുന്നത്. തകരാറിനെ തുടര്‍ന്ന് സൗജന്യ റിപ്പയറിംഗും കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ വിറ്റുപോയ മെഷീനുകള്‍ക്ക് മുഴുവന്‍ പണവും തിരിച്ചു നല്‍കാമെന്നും കമ്പനി അറിയിച്ചു.
Next Article