പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നെയ്യാര്‍ഡാം പന്ത മാഹി മന്‍സിലില്‍ ആഷിക്ക് എന്ന 23 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാരായമുട്ടം സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ചു വശീകരിച്ച് കൂട്ടിക്കൊണ്ടുപോയാണു പീഡിപ്പിച്ചത് എന്ന് പൊലീസ് അറിയിച്ചു.
ഒരു മാസത്തോളമായി ഇരുവരും പരിചയപ്പെട്ടിട്ട്. മൂന്നു ദിവസം മുമ്പാണ് ആഷിക് പെണ്‍കുട്ടിയെ കന്യാകുമാരിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. അവിടെ നിന്ന് തിരിച്ചത്തിയ ശേഷം ഒരു ബന്ധുവീട്ടില്‍ പെണ്‍കുട്ടിയെ താമസിപ്പിച്ച ശേഷം ഒളിവില്‍ പോവുകയായിരുന്നു ഇയാള്‍.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു പേരൂര്‍ക്കട വഴയിലയ്ക്കടുത്തു നിന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ പിടികൂടിയത്.