വയസായാലും കയ്യിലിരുപ്പ് അപാരം! പണികിട്ടിയപ്പോൾ പഠിച്ചു!

Webdunia
വ്യാഴം, 27 ഒക്‌ടോബര്‍ 2016 (12:42 IST)
വയസായാലെന്താ ബസില്‍ കയറിയാല്‍ പോലും സ്ത്രീകളെ ശല്യം ചെയ്യുന്നതാണു രീതിയെന്നാല്‍ പിന്നെന്തു ചെയ്യാന്‍. കഴിഞ്ഞ ദിവസം തൊടുപുഴയിലേക്ക് പോയ കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്ത വേളയിലാണു വൃദ്ധന്‍ വനിതാ ഡോക്ടറെ ഉപദ്രവിക്കാന്‍ ശ്രമിച്ചതും തുടര്‍ന്ന് ഓടുന്ന ബസില്‍ നിന്ന് പുറത്തേക്ക് ചാടി കൈയും കാലും ഒടിഞ്ഞ് കോഴഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതും എന്നാണു റിപ്പോര്‍ട്ട്.
 
70 കാരനായ വൃദ്ധന്‍ തിരുവാങ്കുളത്തു നിന്നാണു ബസില്‍ കയറിയത്. ബസിന്‍റെ പിറകു ഭാഗത്തെ സീറ്റിലായിരുന്നു വനിതാ ഡോക്ടറും ഭര്‍ത്താവും ഇരുന്നത്. എന്നാല്‍ ആരോ തന്നെ പിറകില്‍ നിന്ന് ശല്യം ചെയ്യുന്നതായി ഡോക്ടര്‍ക്ക് തോന്നി. തിരിഞ്ഞു നോക്കിയപ്പോള്‍ പിറകിലിരുന്ന വൃദ്ധനെ ഒട്ടും തന്നെ സംശയിച്ചതുമില്ല. എങ്കിലും വിവരം ഭര്‍ത്താവിനോടു പറഞ്ഞു.
 
ഉടന്‍ തന്നെ ഭര്‍ത്താവും ഭാര്യയും തമ്മില്‍ തമ്മില്‍ സീറ്റ് മാറിയിരുന്നു. എന്നാല്‍ വീണ്ടും ഭാര്യയെ വൃദ്ധന്‍ ഉപദ്രവിക്കാന്‍ തുടങ്ങിയത് ഭര്‍ത്താവ് കണ്ടെത്തി. ഇത് ചോദ്യം ചെയ്തതോടെ 70 കാരന്‍ ഓടിക്കൊണ്ടിരുന്ന ബസിന്‍റെ വാതില്‍ തുറന്ന് ബസിന്‍റെ പുറത്തേക്ക് ചാടി. വീഴ്ചയില്‍ ഇയാളുടെ കൈയും കാലും ഒടിയുകയും പിന്നീട് ബസ് നിര്‍ത്തി ആ ബസില്‍ തന്നെ ഇയാളെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പരാതി ഇല്ലാത്തതിനാല്‍ പൊലീസ് കേസായില്ല എന്ന് മാത്രം ! 
Next Article