കെ.സുരേന്ദ്രനെതിരെ പൊലീസ് കേസ് ഉടന്‍

തിങ്കള്‍, 7 ജൂണ്‍ 2021 (16:17 IST)
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പൊലീസ് ഉടന്‍ കേസെടുക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയതിന് സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി. സുരേന്ദ്രന് പുറമെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസെടുക്കാമെന്ന് കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയതിന് ഐപിസി 171 ബി വകുപ്പ് പ്രകാരമാകും കേസ്. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.വി.രമേശനാണ് കാസര്‍ഗോഡ് ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസെടുക്കണമെന്ന് അപേക്ഷ നല്‍കിയത്.
 
മഞ്ചേശ്വരത്ത് അപര സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍ തീരുമാനിച്ച കെ.സുന്ദരയ്ക്കാണ് സുരേന്ദ്രന്‍ പണം നല്‍കിയത്. കെ.സുന്ദര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണമെന്ന് പറഞ്ഞാണ് പണം നല്‍കിയതെന്നും സുന്ദര പറഞ്ഞിരുന്നു. താന്‍ 15 ലക്ഷം ചോദിച്ചു. എന്നാല്‍, സുരേന്ദ്രന്‍ രണ്ടര ലക്ഷം രൂപയാണ് നല്‍കിയത്. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കര്‍ണാടകയില്‍ വീടും വൈന്‍ പാര്‍ലറും വാഗ്ദാനം ചെയ്തിരുന്നതായും സുന്ദര വെളിപ്പെടുത്തിയിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍