വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത്; 9 പേർ അറസ്റ്റിൽ

വെള്ളി, 21 ഒക്‌ടോബര്‍ 2016 (15:52 IST)
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം എത്തിയ കൊളംബോ എയര്‍ലൈന്‍സിലെ യാത്രക്കാരില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന മുക്കാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം പിടിച്ചു. 9 ശ്രീലങ്കക്കാരാണ് സ്വര്‍ണ്ണവുമായി പിടിയിലായത്.
 
കഴിഞ്ഞ ദിവസം രാവിലെ കൊളംബോയില്‍ നിന്നാണ് ഇവര്‍ ഇവിടേക്ക് വന്നത്. ആറ് സ്ത്രീകളും 3 പുരുഷന്മാരും അടങ്ങുന്ന സംഘം ശരീരഭാഗങ്ങളില്‍ ഒളിപ്പിച്ചാണ് രണ്ടര കിലോയിലേറെ വരുന്ന സ്വര്‍ണ്ണം കൊണ്ടുവന്നത് എന്ന് കസ്റ്റംസ് അധികാരികള്‍ വെളിപ്പെടുത്തി.
 
മെറ്റല്‍ ഡിറ്റക്ടര്‍ വഴി എത്തിയ ഇവരെ വിശദ പരിശോധനയ്ക്ക് വിധേയമാക്കിയതിനെ തുടര്‍ന്നാണു സ്വര്‍ണ്ണം കണ്ടെടുത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക