കാറില്‍ കറങ്ങി മാലപൊട്ടിക്കുന്നതില്‍ വിദഗ്ദ്ധരായ രണ്ട് പേരെ പൊലീസ് പിടികൂടി. തുമ്പ പൌണ്ട്കടവ് ലക്ഷം വീട്ടില്‍ ചുരുട്ട സന്തോഷ എന്ന സന്തോഷ് (22), വലിയവേളി പൌണ്ട്കടവ് മഠത്തില്‍ വീട്ടില്‍ നസീബ് (21) എന്നിവരാണു തുമ്പ പൊലീസിന്റെ പിടിയിലായത്.
കുളത്തൂര്‍ സ്വദേശിനിയായ അര്‍ച്ചന എന്ന യുവതിയുടെ ആറര പവന്റെ മാല ബൈപ്പാസിലുള്ള ഇന്‍ഫോസിസിനു സമീപത്തു വച്ച് പൊട്ടിച്ച കേസിനെ കുറിച്ച് അന്വേഷിക്കവേയാണു ഇവര്‍ പിടിയിലായത്. ഈ സമയം ഇവര്‍ സഞ്ചരിച്ച ജീപ്പിന്റെ നമ്പര്വെച്ചാണ് ഇവരെ പിടികൂടിയത്.
കഴക്കൂട്ടം, തുമ്പ സ്റ്റേഷനുകളില്‍ ചുരുട്ട സന്തോഷിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ശംഖുമുഖം എസി ജവാഹര്‍ ജനാര്ദ്ദിണ്ടെ നേതൃത്വത്തില്‍ തുമ്പ എസ്ഐ വിനോദിന്റെ നേത്രത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടിച്ചത്.