പെണ്‍കുട്ടിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കം; രണ്ടു പേർക്ക് കുത്തേറ്റു - ഒരാള്‍ പിടിയില്‍

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (17:47 IST)
പെണ്‍കുട്ടിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ രണ്ടു പേർക്ക് കുത്തേറ്റു. സുഹൈൽ, റമീസ് എന്നിവർക്കാണ് കുത്തേറ്റത്. കോഴിക്കോട്ടെ നാദാപുരത്താണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് സിറാജ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെണ്‍കുട്ടിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കുത്തേറ്റവരുടെ നില ഗുരുതരമല്ലെന്നാ‍ണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Article