അന്‍പതു വയസായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന 23 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കായിക്കര വെണ്മതിയില് ശ്യാം എന്ന യുവാവാണു അഞ്ച്തെങ്ങ് പൊലീസിന്റെ വലയിലായത്.
വീട്ടമ്മയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ മകനാണു ശ്യാം. വീട്ടമ്മയുടെ ഭര്‍ത്താവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇയാള്‍ക്ക് കൂട്ടായി മകന് പോയിരുന്നു. മേയ്വീ 28 ന് വീട്ടമ്മയ്ക്ക് കൂട്ടിനെത്തിയ ശ്യാം രാത്രി ഉറങ്ങുന്ന സമയത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ശ്യാം ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ശ്യാമിനെ അഞ്ച്തെങ്ങ് എസ്.ഐ കണ്ണനും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.