കവി ഒഎൻവി കുറുപ്പിന്റെ നിര്യാണത്തെ തുടർന്ന് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള കോളേജുകൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. അതേസമയം, സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും. പരീക്ഷകൾക്കും മാറ്റമുണ്ടാവില്ല.
ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് 4.35ന് ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ഒഎൻവി കുറുപ്പ് അന്തരിച്ചത്. തിങ്കളാഴ്ച രാവിലെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തിലാണ് ഒഎന്‍വിയുടെ സംസ്കാരം.