പോക്സോ കേസ് പ്രതിയായ യുവാവിന് 22 വർഷത്തെ കഠിന തടവ്

എ കെ ജെ അയ്യര്‍

ശനി, 1 ഏപ്രില്‍ 2023 (19:11 IST)
പാലക്കാട്: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 22 വർഷത്തെ കഠിനതടവിനും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. കൊല്ലം പോരുവഴി അമ്പലത്തുംഭാഗം ഉമ്മത്ത് വീട്ടിൽ ആദർശ് എന്ന ഇരുത്തിരണ്ട്‌ കാരനെയാണ് കോടതി ശിക്ഷിച്ചത്.

പിഴ സംഘ അതിജീവിതയ്ക്ക് നൽകാനും വിധിയായി. പട്ടാമ്പി അതിവേഗ കോടതി ജഡ്ജി ജി.സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. കല്ലടിക്കോട് സബ് ഇൻസ്‌പെക്ടർ ടി.ശശികുമാറാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍