പോക്സോ കേസിൽ യുവാവ് അറസ്റ്റിലായി

എ കെ ജെ അയ്യര്‍

ഞായര്‍, 26 മാര്‍ച്ച് 2023 (17:46 IST)
തൃശൂർ : പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനെല്ലൂർ അമ്പലത്ത് വീട്ടിൽ സുബൈറിനെയാണ് (31) കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്ന പ്രതി കുട്ടിയുമായി സുഹൃദ് ബന്ധം സ്ഥാപിച്ചു ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന കുട്ടിയുടെ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കുട്ടിയെ നിരന്തരമായി ശല്യം ചെയ്തതിനെ തുടർന്ന് വീട്ടുകാരെ കുട്ടി വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് വീട്ടുകാർ കുന്നംകുളം പോലീസിൽ പരാതി നൽകുകയും പോക്സോ വകുപ്പ് ചേർത്ത് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍