പതിനാറുകാരിയെ പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 18 ജൂലൈ 2024 (16:33 IST)
പാലക്കാട് :  പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട് ക്യാമ്പിലെ ഡി.പി.ഒ ആയ പുതുശേരി കൊളക്കാട് സ്വദേശി അജീഷ് (28) ആണ് അറസ്റ്റിലായത്. 
 
കസബ പോലീസാണ് നിലവിൽ മുട്ടിക്കുളങ്ങര ക്യാമ്പിലെ ഉദ്യോഗസ്ഥനായ അജീവിനെ അറസ്റ്റ് ചെയ്തത്.
 
പ്രത്യേക ടീമിനൊപ്പമുള്ള പരിശീലനത്തിനായി മാസങ്ങൾക്ക് മുമ്പാണ് ഇയാൾ അരീക്കോട് ക്യാമ്പിൽ എത്തിയത്.  ഈ സമയത്തായിരുന്നു പാലക്കാട് സ്വദേശിയും ബന്ധുവുമായ പെൺകുട്ടിയെ പീഡിപ്പിച്ചത്. 
 
മറ്റൊരു പെൺകുട്ടിക്കു നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തിയതായും റിപ്പോർട്ടുണ്ട്. എന്നാൽ അന്ന് പരാതി ഇല്ലാതിരുന്ന തിനാൽ തുടർ അന്വേഷണം ഉണ്ടായില്ല. അസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article