രാജ്യത്ത് നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ യശോദാ ബെന്‍. രാജസ്ഥാനില്‍ ഒരു പൊതുപരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കവെയാണ് യശോദ ബെന്‍ ഇങ്ങനെ പറഞ്ഞത്.
നോട്ട് അസാധുവാക്കിയ നടപടി കള്ളപ്പണത്തെയും അഴിമതിയെയും തുടച്ചുനീക്കും. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ തീരുമാനം വിദേശത്തുള്ള കള്ളപ്പണം തിരിച്ച് രാജ്യത്തെത്തിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.