പ്ലസ്ടു അധിക ബാച്ച്; സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്
കേരളത്തില്‍ പ്ളസ്സ് ടു കോഴ്സുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനു നോട്ടീസക്കാന്‍ സുപ്രീംകോടതി ഉത്തരവായി. കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്തിലെ സി എം എം ഹയര്‍സെക്കന്‍ഡറി സ്ക്കൂള് നല്കിയ ഹര്‍ജി പരിഗണിച്ചാണിത്.
പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായ തങ്ങള്‍ക്ക് കോഴ്സ് അനുവദിച്ചില്ല എന്നു മാത്രമല്ല ഹൈക്കോടതി തങ്ങളുടെ പരാതി പരിഗണിച്ചുമില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു.