എല്ലാം പഴയപടി; പ്ലസ് വണ്‍ പരീക്ഷ ടൈം ടേബിള്‍ ഉടന്‍, സ്‌കൂള്‍ തുറക്കുന്നതിലും തീരുമാനം

Webdunia
ശനി, 18 സെപ്‌റ്റംബര്‍ 2021 (08:44 IST)
പ്ലസ് വണ്‍ പരീക്ഷാ ടൈം ടേബിള്‍ ഉടന്‍ പ്രഖ്യാപിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. സുപ്രീം കോടതി നിര്‍ദേശിച്ച ക്രമീകരണങ്ങള്‍ ഉറപ്പാക്കി പരീക്ഷ നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്‌കൂള്‍ തുറക്കലിലും വൈകാതെ തീരുമാനം വരും. സുപ്രീം കോടതിയില്‍ നിന്നും അനുകൂല ഉത്തരവുണ്ടായെങ്കിലും കരുതലോടെ പ്ലസ് വണ്‍ പരീക്ഷനടത്താനാണ് ശ്രമം. കോവിഡ് പ്രതിസന്ധിക്കിടെ എസ്.എസ്.എല്‍.സി. പരീക്ഷ നടത്തിയതാണ് സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കുന്നത്. കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും പ്ലസ് വണ്‍ പരീക്ഷ നടത്തുക. അടുത്ത ആഴ്ചയോ അല്ലെങ്കില്‍ ഈ മാസം അവസാനമോ പ്ലസ് വണ്‍ പരീക്ഷ തുടങ്ങുന്ന രീതിയില്‍ ആയിരിക്കും വിദ്യാഭ്യാസവകുപ്പ് ടൈം ടേബിള്‍ തയ്യാറാക്കുക. പരീക്ഷകള്‍ക്ക് ഇടയില്‍ നേരത്തെ പ്രഖ്യാപിച്ച പോലെ ഇടവേളകള്‍ നല്‍കിയാകും നടത്തിപ്പ്. സ്‌കൂളുകളില്‍ അണുനശീകരണം ഇനിയും പൂര്‍ത്തിയാക്കാനുമുണ്ട്. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article