Plus One Admission: പ്ലസ് വൺ പ്രവേശനം പുനഃക്രമീകരിച്ചു, ക്ലാസുകൾ ഓഗസ്റ്റ് 22 മുതൽ

Webdunia
തിങ്കള്‍, 25 ജൂലൈ 2022 (20:03 IST)
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിൻ്റെ സമയക്രമം പുതുക്കി. പ്ലസ് വൺ ട്രയൽ അലോട്ട്മെൻ്റ് ഈ മാസം 28ന് നടക്കും. ആദ്യ അലോട്ട്മെൻ്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് 22ന് തുടങ്ങും.
 
സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം വൈകിയതാണ് ഇത്തവണ പ്ലസ് വൺ പ്രവേശനം വൈകാൻ കാരണം. ഫലം വരാത്ത സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
 
പ്ലസ് വൺ സീറ്റിലേക്ക് അപേക്ഷിക്കാൻ ഇന്ന് വരെ ഹൈക്കോടതി സമയം അനുവദിച്ചിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള സമയക്രമം തീരുമാനിച്ചത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article