സംസ്ഥാനത്തെ മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും ഇതുവരെ യുഡിഎഫില്‍ നടന്നിട്ടില്ലെന്ന് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
എന്നാല്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസുമാണ്. പ്രശ്നം മുന്നണിയുടെ പരിഗണനക്ക് വരുമ്പോള്‍ മുസ്ലിംലീഗിന്‍്റെ അഭിപ്രായം അവിടെ പറയുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.