കെ എം മാണി രാജിവെക്കേണ്ട കാര്യമില്ല: പി ജെ ജോസഫ്
കെ എം മാണി രാജിവെക്കേണ്ട കാര്യമില്ലെന്ന് പി ജെ ജോസഫ്. കോടതിയുടേത് മാണിക്കെതിരായ പരാമര്‍ശമല്ലെന്നും കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ മാണിക്ക് മന്ത്രി സ്ഥാനത്ത് തുടരാംഅന്വേഷണം തുടരട്ടെയെന്നും അദ്ദേഹം പറാഞ്ഞു. തെളിവുണ്ടെങ്കില്‍ പുറത്ത് വരട്ടെ. തെളിവുണ്ടെങ്കില്‍ കുറ്റപ്പത്രം സമര്‍പ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി വിധി തിരിച്ചടിയല്ലെന്നും ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും ധനമന്ത്രി കെഎം മാണി പറഞ്ഞു. കേസ് അന്വേഷണത്തിനു താന്‍ ഇതുവരെ എതിരു നിന്നിട്ടില്ല. ഐക്യമുന്നണി ഭരണകാലത്തും ഇടതുഭരണ കാലത്തും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ഇത്തരം കോടതി വിധികളുണ്ടായിട്ടുണ്ട്. അതിന് അതിന്‍റേതാണ് കീഴ്വഴക്കവുമുണ്ട്. കോടതി വിധിയുടെ വിശദാംശങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.