വൃദ്ധ ദമ്പതികളെ ഇറക്കിവിട്ട സംഭവം; ബാങ്കിനെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2017 (19:52 IST)
സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ നിന്നും ഒന്നരലക്ഷം വായ്പയെടുത്ത വൃദ്ധ ദമ്പതികളെ ജപ്തി നടപ്പിലാക്കാനായി വീട്ടിൽ നിന്നും ഇറക്കിവിട്ടു നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.

വൃ​ദ്ധ ദമ്പതികളെ ഇ​റ​ക്കി​വി​ട്ട വീ​ട്ടി​ൽ​ത്ത​ന്നെ താ​മ​സി​പ്പി​ക്കും. ബാ​ങ്ക് അ​ധി​കൃ​ത​ർ ചെ​യ്ത​ത് നീ​തി​ക​രി​ക്കാ​നാ​വില്ല. ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണ് അവിടെയുണ്ടായത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കും. സഹകരണസംഘങ്ങൾക്ക് ചേർന്നതല്ല ഈ പ്രവര്‍ത്തിയെന്നും തിരുവനന്തപുരത്ത് കൺസ്യൂമർഫെഡിന്റെ ഓണം - ബക്രീദ് ചന്ത ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി വ്യക്തമാക്കി.

തൃപ്പൂണിത്തുറയിലാണ് ക്ഷയരോഗ ബാധിതരായ വൃദ്ധ ദമ്പതികളെ ജപ്തിയുടെ പേരിൽ വലിച്ചിഴച്ച് റോഡിലിറക്കി വിട്ടത്. ഏഴു വർഷം മുൻപാണ് ദമ്പതികൾ ഒന്നരലക്ഷം രൂപ വായ്പയെടുത്തത്. പ​ലി​ശ​യ​ട​ക്കം ഏ​ക​ദേ​ശം 2,70000 രൂ​പ​യാ​ണ് ഇ​വ​ർ തി​രി​ച്ച​ട​യ്ക്കേ​ണ്ട​ത്. അസുഖബാധിതരായതിനെ തുടർന്ന് വായ്പ തിരിച്ചടയ്ക്കാൻ ഇവർക്ക് സാധിച്ചില്ല. അതാണ് ജപ്തിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

പൊലീസ് നടപടിയിൽ പരുക്കേറ്റ ഇവരിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
Next Article