മ​ത്സ്യം ക​ഴി​ക്കു​ന്ന​തി​നും വിലക്ക് വ​രും; കശാപ്പു നിരോധനത്തിലൂടെ ആര്‍എസ്എസ് അജൻഡ നടപ്പാക്കുന്നു: മുഖ്യമന്ത്രി

വെള്ളി, 26 മെയ് 2017 (19:38 IST)
കശാപ്പ്​ നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ആർഎസ്​എസ്​ അജണ്ട നടപ്പിലാക്കുന്നതി​​ന്റെ  ഭാഗമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ.

ഇ​പ്പോ​ള്‍ ക​ന്നു​കാ​ലി​ക​ള്‍​ക്കാ​ണ് നി​രോ​ധ​ന​മെ​ങ്കി​ല്‍ ഇ​നി മ​ത്സ്യം ക​ഴി​ക്കു​ന്ന​തി​നും നി​രോ​ധ​നം വ​രും. കന്നുകാലികളെ കൊല്ലുന്നതിനുള്ള നിരോധനം രാജ്യത്ത് ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ ഇല്ലാതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന ഭക്ഷണമേ കഴിക്കാൻ പാടുള്ളു എന്ന്​ പറയാൻ സര്‍ക്കാരിന് അധികാരമില്ല. ഇ​ന്ത്യ​യി​ലെ എ​ല്ലാ മ​ത​വി​ഭാ​ഗ​ക്കാ​രി​ലും മാം​സം ക​ഴി​ക്കു​ന്ന​വ​രു​ണ്ട്. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന പോ​ഷ​കാ​ഹാ​ര​മാ​ണ് മാം​സം. അ​തെ​ല്ലാം മ​റ​ന്നു കൊ​ണ്ടാ​ണ്
അ​റ​വു​നി​രോ​ധ​നം ഏ​ര്‍​പ്പാ​ടാ​ക്കി​യ​ത്. ബഹുസ്വരതയാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ അന്ത:സത്ത. അതിന് വിരുദ്ധമായ നടപടികളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കശാപ്പ്​ നിരോധനം പ്രഖ്യാപിക്കും മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കാനും പരിഗണിക്കാനും കേന്ദ്രം തയ്യാറാകേണ്ടതുണ്ട്. സംസ്ഥാനങ്ങള്‍ക്ക് പല സവിശേഷതകളുമുണ്ട്. ഫെഡറല്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങളില്‍ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രത്തിന് ഉത്തരവാദിത്തമുണ്ട്. ഫെഡറല്‍ സംവിധാനം തന്നെ തകര്‍ക്കുന്ന രീതിയിലാണ് കേന്ദ്രം നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക