പിഎസ്‍സിയെ തകര്‍ക്കാൻ ബോധപൂര്‍വ്വം ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

Webdunia
ബുധന്‍, 24 ജൂലൈ 2019 (12:14 IST)
പിഎസ്‍സിയെ തകര്‍ക്കാൻ ബോധപൂര്‍വ്വം ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നല്ലനിലയിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിലൂടെ യുവാക്കളില്‍ അങ്കലാപ്പ് ഉണ്ടാക്കുകയെന്നതാണ് ചിലരുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതൽ കാര്യക്ഷമതയും വിശ്വാസ്യതയും ഉള്ള സ്ഥാപനമാണ് പിഎസ്‍സി. പുറത്തുനിന്നുള്ള ഒരു ഇടപെടലും പരീക്ഷാ നടത്തിപ്പിലോ നിയമനത്തിലോ ഇല്ല. സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാന്‍ പിഎസ്‍സിയെ ഉപയോഗിക്കുന്നത് ആ സ്ഥാപനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പരാതി ഉന്നയിക്കുന്നതില്‍ തെറ്റില്ലെങ്കിലും വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം പാടില്ല. വിമര്‍ശനങ്ങളെ തുറന്ന മനസോടെയാണ് സര്‍ക്കാന്‍ നോക്കി കാണുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ രാജ്യവ്യാപകമായി തകർക്കാൻ നടക്കുന്ന ശ്രമത്തിന്‍റെ ഭാഗമാണ് പിഎസ്‍സിക്ക് എതിരായ ആക്ഷേപമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article