ചുംബന സമരത്തിനെതിരെ പിണറായി വിജയന്‍

Webdunia
ചൊവ്വ, 9 ഡിസം‌ബര്‍ 2014 (18:05 IST)
ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഉള്ളില്‍ കാണിക്കുന്നത് പുറത്തു കാണിച്ചാല്‍ ജനം അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.സദാചാര പൊലീസിനെതിരെ എല്ലാവരെയും അണിനിരത്താന്‍ ഇത്തരം സമരത്തിനാവില്ലെന്നും ചുംബന സമരത്തിനെതിരായ പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഞായറാഴ്ച നടന്ന ചുംബന സമരത്തിനു നേരെ ഹനുമാന്‍ സേനക്കാര്‍ പ്രതിഷേധവുമായെത്തിയതിനെത്തുടര്‍ന്ന് അക്രമാസക്തമായിരുന്നു. ഇതിനെത്തുടര്‍ന്ന് പൊലീസ് സമരക്കാര്‍ക്കുനേരെയും സമരത്തിനെതിരെ പ്രതിഷേധവുമായെത്തിവര്‍ക്കെതിരേയും ലാത്തിവീശിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.