വര്‍ഗീയതക്കെതിരെ സിപിഎം മുന്നണി പോരാളിയാകും: പിണറായി

വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (18:58 IST)
വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കേണ്ടവര്‍ നിശബ്ദത പാലിക്കുന്ന സാഹചര്യത്തില്‍ സിപിഎം മുന്നണി പോരാളിയാകുമെന്ന് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മതവിശ്വാസവും വര്‍ഗീയതയും രണ്ടാണ്. മതവിശ്വാസികളെ വര്‍ഗീയവാദിയായി ആരും കാണുന്നില്ലെന്നും പിണറായി ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.

ഫേസ്‌ബുക്കിന്റെ പൂര്‍ണ്ണ രൂപം:

വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കേണ്ടവര്‍ നിശബ്ദത പാലിക്കുന്നത് ആശങ്കയുളവാക്കുന്നതാണ് നിശബ്ദത പാലിക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിന് തുല്യമാണ്. മതവിശ്വാസവും വര്‍ഗീയതയും രണ്ടും രണ്ടാണ്. മതവിശ്വാസികളെ വര്‍ഗീയവാദിയായി ആരും കാണുന്നില്ല. വിശ്വാസികൾക്ക് സ്വന്തം വിശ്വാസം പിന്തുടരാനുള്ള സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാൻ സിപിഎം മുന്നിൽ തന്നെയുണ്ട്‌. വര്‍ഗീയതക്കെതിരെ സിപിഐ എമ്മിന് ഉറച്ച നിലപാടുണ്ട്. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ മുന്നണി പോരാളിയായി സിപിഐ എം എന്നുമുണ്ടാകും.

വെബ്ദുനിയ വായിക്കുക