പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയുന്നു

Webdunia
ശനി, 19 ജൂലൈ 2014 (16:35 IST)
സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്ഥാനം ഒഴിയാന്‍ തയ്യാറെടുക്കുന്നു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പിണറായി ഇത് സംബന്ധിച്ച സൂചന നല്‍കിയത്. അടുത്ത സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം ഒഴിയുമെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.

പാര്‍ട്ടിയിലെ സ്ഥാനം ഒഴിയുമെന്നത് നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ളതാണെന്നും അടുത്ത സമ്മേളനത്തോടെ പാര്‍ട്ടിയെ നയിക്കാന്‍ പുതിയൊരാള്‍ വരുമെന്നും പിണറായി വിജയന്‍ അഭിമുഖത്തില്‍ പറയുന്നു.പാര്‍ട്ടി ആശ്രയിക്കുന്നത് ഒരു വ്യക്തിയെ അല്ലെന്നും പാര്‍ട്ടി വിട്ടുപോയവര്‍ തങ്ങളുടെ ഭാഗം മനസ്സിലാക്കി തിരുത്താന്‍ ശ്രമിച്ച് തിരികെ വന്നാല്‍ പാര്‍ട്ടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം പാര്‍ട്ടിയിലെ തന്റെ കടുത്ത വിമര്‍ശകനായ വിഎസ് അച്യുതാനന്ദനേക്കുറിച്ച് നല്ലകര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. പാര്‍ട്ടി യോജിച്ച് പോകുന്നതിന് സഹായകരമായ നിലപാടാണ് വിഎസ് അച്യുതാനന്റെ ഭാഗത്ത് നിന്ന് ഇപ്പോഴുള്ളതെന്നാണ് പിണറായിയുടെ ഇപ്പോഴത്തേ നിലപാട്.

നേരത്തേ തന്നെ മുന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനപ്രകാരം സംസ്ഥാന സെക്രട്ടറിമാര്‍ക്ക് മുന്നു തവണയില്‍ കൂടുതല്‍ തല്‍‌സ്ഥാനത്ത് തുടരാന്‍ കഴില്ല എന്ന് തീരുമാനിച്ചിരുന്നു. അതിനാല്‍ പിണറായി വിജയന്റേത് ഇത് അവസാനത്തേ ടേമായിരുന്നു. സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാല്‍ അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പില്‍  എല്‍ഡി‌എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു.