സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളീയസമൂഹം ഏറ്റവും ജനാധിപത്യപരമായ ഒരു സമൂഹമായി വികസിച്ചതിനുപിന്നില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ സജീവമായ പങ്കാളിത്തം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (07:37 IST)
സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളീയസമൂഹം ഇന്ന് ഇന്ത്യയിലെ ഏറ്റവും ജനാധിപത്യപരമായ ഒരു സമൂഹമായി വികസിച്ചതിനുപിന്നില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ സജീവമായ പങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 
 
'അത്തരം നവോത്ഥാന പ്രസ്ഥാനങ്ങളുടെ വര്‍ത്തമാനകാല അമരക്കാരാണ് നിങ്ങൾ‍. അതുകൊണ്ടുതന്നെ അവര്‍ ഉയര്‍ത്തിപ്പിടിച്ച നവോത്ഥാനമൂല്യങ്ങളെ വര്‍ത്തമാനകാലത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് വികസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ടെന്ന് സര്‍ക്കാര്‍ കരുതുന്നു.
 
അത് ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്'- മുഖ്യമന്ത്രി പറഞ്ഞു. ജന്മി സമ്പ്രദായത്തിന്റെ ഭാഗമായി പലതരത്തിലുള്ള പ്രശ്‌നങ്ങളും ജനങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും അതിനെല്ലാം എതിരായാണ് സർക്കാൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍