'രാജ്യത്തിന്റെ മതനിരപേക്ഷതയോട് തെല്ലും കൂറില്ലാത്ത പ്രസ്ഥാനമാണ് ആര്‍എസ്എസ്'

Webdunia
വ്യാഴം, 27 നവം‌ബര്‍ 2014 (08:10 IST)
രാജ്യത്തിന്റെ മതനിരപേക്ഷതയോട് തെല്ലും കൂറില്ലാത്ത പ്രസ്ഥാനമാണ് ആര്‍എസ്എസെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന വളച്ചൊടിച്ച്  ആര്‍എസ്എസില്‍ നിന്നു പാഠം പഠിക്കാന്‍ പറഞ്ഞതായി വലതുപക്ഷ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കണമെങ്കില്‍ പ്രധാന പാര്‍ട്ടിയായ സിപിഎമ്മിനെ തകര്‍ക്കുക എന്നതാണ് ചിലരുടെ അജണ്ടയെന്നും പിണറായി പറഞ്ഞു.
 
സാധാരണക്കാരില്‍നിന്നുള്ള ഫണ്ട്  സ്വരൂപിച്ചു വേണം പാര്‍ട്ടി സംസ്ഥാന സമ്മേളനം നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.  ആലപ്പുഴയില്‍ നടന്ന സ്വാഗതസംഘ രൂപീകരണയോഗത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ഫണ്ട് പിരിവില്‍ കാട്ടേണ്ട ജാഗ്രതയെപ്പറ്റി പിണറായി സൂചിപ്പിച്ചത്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.