കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരെയാണ് കേന്ദ്രം നീങ്ങുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. പ്രളയക്കെടുതിയെത്തുടർന്ന് ധനസഹായം സ്വീകരിക്കുന്നതിനായി മന്ത്രിമാർ വിദേശത്തേക്ക് പോകുന്നതിന് യാത്രാ അനുമതി നിഷേധിച്ചതിനെതിരെയാണ് കേന്ദ്രത്തിനെതിരെ ആരോപണവുമായി മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുന്നത്.
കേരളത്തിന്റെ വളർച്ചയിലും പുരോഗതിയിലും ബിജെപിക്ക് യാതൊരു പങ്കുമില്ല. കേരളം വളര്‍ന്നു വരുന്നതില്‍ കേന്ദ്രത്തിന് താത്പര്യമില്ല. കേന്ദ്രത്തിന് കേരളത്തോട് പ്രത്യേക നിലപാടാനുള്ളത്. പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്നതിന് യുഎഇ ധനസഹായത്തിന്റെ കാര്യത്തില്‍ കേന്ദ്രം സ്വീകരിച്ച നിലപാട് സംസ്ഥാനത്തിന് ദോഷം ചെയ്തു.
കേരള പുനര്‍നിര്‍മ്മാണത്തിന് മന്ത്രിമാരുടെ യാത്രയ്ക്ക് ആദ്യം പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയിരുന്നു. പിന്നീടാണ് യാത്രാനുമതി നിഷേധിച്ചത്. ഇതിന് അനുവദിക്കാതിരുന്നത് കേന്ദ്രത്തിന്റെ മുട്ടാപ്പോക്ക് സമീപനമായി മാത്രമെ കാണാന്‍ കഴിയൂ. കേരളത്തിനെതിരെ കേന്ദ്രം സ്വീകരിക്കുന്ന നിലപാടിനെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.