ശ്രീനാരായണ ധര്‍മ്മങ്ങളെ വര്‍ഗീയവാദികള്‍ക്ക് അടിയറവയ്‍ക്കുന്നുവെന്ന് പിണറായി

Webdunia
വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (18:19 IST)
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.

ശ്രീനാരായണ ധര്‍മ്മങ്ങളെ വര്‍ഗീയവാദികള്‍ക്ക് അടിയറവയ്‍ക്കുകയാണെന്നും സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് ധര്‍മ്മങ്ങളെ അടിയറവയ്‍ക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി ചിലര്‍ ശ്രമിക്കുകയാണ്. ആര്‍എസ്‍എസിന്റെ അക്രമം നേരിടാന്‍ കേരള പൊലീസ് തയ്യാറാകുന്നില്ലെന്നും പിണറായി പറഞ്ഞു.