പാമോലിന്‍ കേസുമായി ബാര്‍ കോഴക്കേസിനെ താരതമ്യം ചെയ്യുന്നത് ഉമ്മന്‍ചാണ്ടിയുടെ കുരുട്ട് ബുദ്ധിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പിണറായി വിജയന്. ബാര്‍ക്കോഴക്കേസിലെ വിജിലന്‍സ് കോടതി വിധിയില്‍ കോണ്‍ഗ്രസിലെ ആദര്‍ശ ധീരന്മാര് എന്ത്കൊണ്ട് മൗനം പാലിക്കുന്നുവെന്ന് പിണറായി പറഞ്ഞു.. കോടതിയുടേത് വെറും പാരാമര്‍ശം അല്ല ഉത്തരവാണ്.
കെഎം മാണി മന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. വിജിലന്‍സ് ഡയറക്ടര്‍ രാജിവെച്ചത് കൊണ്ട് കാര്യമില്ല. സമ്മര്‍ദ്ദം ചെലുത്തിയവര്‍ മാന്യന്മാരായി ഇപ്പോഴും പുറത്തുണ്ടെന്നും വിഷയം കൂടുതല്‍ വഷളാക്കാതെ ഉമ്മന്‍ചാണ്ടി രാജിവെച്ച് പുറത്ത് പോകുന്നതാണ് നല്ലതെന്നും പിണറായി പറഞ്ഞു.