പിലാക്കണ്ടി മുഹമ്മദ് അലി അന്തരിച്ചു

Webdunia
വെള്ളി, 26 ജൂണ്‍ 2015 (13:58 IST)
തലശ്ശേരി നഗരസഭാ മുന്‍ വൈസ് ചെയര്‍മാനും സിനിമാ നിര്‍മ്മാതാവുമായ പിലാക്കണ്ടി മുഹമ്മദ് അലി(65) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.45ന് കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.  സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി സെയ്ദാര്‍ പള്ളി ഖബറിസ്ഥാനില്‍ നടക്കും.

പനി ബാധിച്ചതിനെ തുടര്‍ന്ന് ജൂണ്‍ എട്ടിന് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പിലാക്കണ്ടിയുടെ നില ഗുരുതരമാവുകയും കഴിഞ്ഞ ദിവസം വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.  നാളെ രാവിലെ മുതല്‍ ഉച്ചവരെ തലശ്ശേരിയില്‍ ഹര്‍ത്താല്‍ ആചരിക്കും. മുസ്ലിം യൂത്ത് ലീഗിന്റെ സ്ഥാപക ട്രഷററും നീണ്ട 17 വര്‍ഷക്കാലം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ സ്ഥാനം വഹിക്കുകയും ചെയ്ത ഇദ്ദേഹം ദീര്‍ഘ കാലം തലശ്ശേരി നഗരസഭാ കൗണ്‍സിലര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 10 വര്‍ഷം മുമ്പ് മുസ്ലിംലീഗ് വിട്ട സിപിഎമ്മില്‍ ചേര്‍ന്നു.

ഭാര്യ: വി.എം. ആയിശ, മക്കള്‍: മുംതാസ്, തനൂജ, അഷ്മിനത്ത്, അജ്മല്‍ പിലാക്കണ്ടി (ദുബൈ). മരുമക്കള്‍: സാദിഖ് ബംഗ്ള, ദല്ലത്ത് പിലാക്കണ്ടി, റമീസ് മനോളി. സഹോദരങ്ങള്‍: നസീമ, സാറു, സഫിയ, റസിയ, നഫീസ. യുവാക്കളെ അണിനിരത്തി ഫാസില്‍ ഒരുക്കിയ ലിവിങ് ടുഗെദര്‍ എന്ന ചിത്രം നിര്‍മ്മിച്ചത് പിലാക്കണ്ടി മുഹമ്മദ് അലിയായിരുന്നു