പെട്രോള്‍ പമ്പുകള്‍ സമരത്തില്‍; യാത്രക്കാര്‍ക്ക് രക്ഷയായി സപ്ലൈകോ പമ്പുകള്‍

Webdunia
ചൊവ്വ, 1 മാര്‍ച്ച് 2016 (10:34 IST)
സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അനിശ്ചിതകാല സമരത്തില്‍. ലൈസന്‍സ് പുതുക്കി നല്കുക എന്ന ആവശ്യം ഉന്നയിച്ചാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതലാണ് സമരം തുടങ്ങിയത്. സംസ്ഥാനത്തെ പമ്പുകള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്.
 
അതേസമയം, പെട്രോള്‍ പമ്പ് സമരത്തില്‍ നിന്ന് സപ്ലൈകോ പെട്രോള്‍ പമ്പുകള്‍ തുറന്നിട്ടുണ്ട്. ഇത് പൊതുജനത്തിന് വലിയ ആശ്വാസമായിരിക്കുകയാണ്. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതരുമായി അസോസിയേഷന്‍ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തത്.
 
ഇതിനിടെ, പെട്രോള്‍ വില രാജ്യത്ത് 03.02 രൂപ കുറച്ചു. ഡീസല്‍ വില 1.47 രൂപ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പുതുക്കിയ വില ഇന്ന്​ അർധരാത്രി മുതൽ നിലവിൽ വന്നു.  അന്താരാഷ്​ട്ര വിപണയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനെ തുടർന്നായിരുന്നു പെട്രോൾ വില കുറക്കാൻ തീരുമാനിച്ചത്​.
 
രണ്ട്​ ആഴ്​ചയിലൊരിക്കൽ നടത്തുന്ന വിപണി അവലോകനത്തിന്​ ശേഷമായിരുന്നു എണ്ണക്കമ്പനികൾ വില കുറയ്‌ക്കാൻ തീരുമാനിച്ചത്​.