അതേസമയം, പെട്രോള്‍ പമ്പ് സമരത്തില്‍ നിന്ന് സപ്ലൈകോ പെട്രോള്‍ പമ്പുകള്‍ തുറന്നിട്ടുണ്ട്. ഇത് പൊതുജനത്തിന് വലിയ ആശ്വാസമായിരിക്കുകയാണ്. ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അധികൃതരുമായി അസോസിയേഷന് ഭാരവാഹികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ഇതിനിടെ, പെട്രോള്‍ വില രാജ്യത്ത് 03.02 രൂപ കുറച്ചു. ഡീസല്‍ വില 1.47 രൂപ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വന്നു. അന്താരാഷ്ട്ര വിപണയിൽ അസംസ്കൃത എണ്ണവില കുറഞ്ഞതിനെ തുടർന്നായിരുന്നു പെട്രോൾ വില കുറക്കാൻ തീരുമാനിച്ചത്.