തിരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില വര്‍ധിച്ചു

ശ്രീനു എസ്
വെള്ളി, 7 മെയ് 2021 (09:35 IST)
തിരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 28പൈസയും ഡീസലിന് 33പൈസയുമാണ് വര്‍ധിച്ചത്. ഈവര്‍ഷം നേരത്തേ തുടര്‍ച്ചയായി ഇന്ധനവില വര്‍ധിച്ചുവരുകയായിരുന്നു. ഏപ്രില്‍ 15മുതല്‍ ഇന്ധനവില വര്‍ധിച്ചില്ല. എന്നാല്‍ വോട്ടെണ്ണല്‍ കഴിഞ്ഞതോടെ വീണ്ടും ഇന്ധനവില ഉയരുകയാണ്. ഫെബ്രുവരി മാസത്തില്‍ 16 തവണയാണ് ഇന്ധനവില വര്‍ധിച്ചത്. 
 
തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 93.25 രൂപയാണ് ഡീസലിന് 87.57 രൂപയാണ്. അതേസമയം കൊച്ചിയില്‍ പെട്രോളിന് 91.15 രൂപയാണ് വില. ഡീസലിന് 87.90 രൂപ വിലയുമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article