സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ധനവ്

ശ്രീനു എസ്

ചൊവ്വ, 25 മെയ് 2021 (09:02 IST)
സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ധനവ്. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയും ആണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 95.49 രൂപയായി ഉയര്‍ന്നു. അതേസമയം ഡീസലിന് 90.63 രൂപയാണ് വില. കഴിഞ്ഞ വര്‍ഷം മെയില്‍ പെട്രോളിന് 71 രൂപയായിരുന്നു വില.
 
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില വര്‍ധിക്കുന്നതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണം. ഈമാസം 13മത്തെ തവണയാണ് ഇന്ധനവില വര്‍ധിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍