സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും മദ്യത്തിനും വില കൂടും. പെട്രോളിനും ഡീസലിനും 2 രൂപ നിരക്കിൽ സാമൂഹ്യസുരക്ഷ സെസ് ഏർപ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
500 മുതൽ 999 രൂപ വരെ വിലയുള്ള മദ്യത്തിന് ബോട്ടിലിന് 20 രൂപ സെസ് പിരിക്കും. 1000 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 40 രൂപയാണ് സെസായി പിരിക്കുക. ഈ തുക സാമൂഹ്യസുരക്ഷാ ഫണ്ടിനായി വിനിയോഗിക്കുമെന്നും. വാഹനം വാങ്ങുമ്പോഴുള്ള ഒറ്റത്തവണ സെസ് ഇരട്ടിയാക്കുമെന്നും ബജറ്റിൽ പറയുന്നു.