രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ അടിയന്തരസാഹചര്യത്തില്‍ കേരളത്തില്‍ പണിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികളെ പിഴിയാനും ചിലര്‍ സമയം കണ്ടെത്തി. 500, 1000 രൂപയുടെ നോട്ടുകളാക്കി വേതനം സൂക്ഷിച്ചിരുന്നവര്‍ക്ക് പെട്ടെന്ന് ഉണ്ടായ സാഹചര്യം തിരിച്ചടിയായി.
എന്നാല്‍, നോട്ടുകള്‍ ചില്ലറയാക്കി സഹായിക്കാന്‍ ചിലരെത്തി. എന്നാല്‍, അന്യസംസ്ഥാന തൊഴിലാളികള്‍ ഏറ്റവും അധിമുള്ള പെരുമ്പാവൂരില്‍ ഭായിമാരെ പറ്റിക്കാനും ചിലരുണ്ടായി. 1000 രൂപയുടെ നോട്ടിന് പകരമായി 800 രൂപയും 500 രൂപയുടെ നോട്ടിന് പകരമായി 400 രൂപയുമാണ് നല്കിയത്. എന്നാല്‍, വേറെ വഴിയില്ലാത്തതിനാല്‍ മിക്ക അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഈ സഹായം തേടേണ്ടി വന്നു.