മിസ്ഡ് കോളിലൂടെ പെണ്‍കുട്ടിയെ വശത്താക്കി പീഡിപ്പിച്ച പ്രതി പിടിയില്‍
വ്യാഴം, 11 ഡിസംബര്‍ 2014 (18:04 IST)
പാലക്കാട്ടെ കോളേജില്‍ ഡിഗ്രിക്കു പഠിക്കുന്ന വിദ്യാര്‍ത്ഥിയാണെന്നും ഉന്നത കുടുംബാംഗവുമാണെന്നു ധരിപ്പിച്ച് മിസ്ഡ് കോളിലൂടെ പെണ്‍കുട്ടിയെ വശത്താക്കി പീഡിപ്പിച്ച മദ്ധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിലെ കോളേജ് വിദ്യാര്‍ത്ഥിനിയാണു ചതിയില്‍ പെട്ടത്.
മണ്ണാര്‍ക്കാട് ചങ്ങലേറി രണ്ടാം മൈല്‍ ഭാഗത്ത് നമ്പിയത്ത് വീട്ടില്‍ യൂസഫ് എന്ന 35 കാരനാണു പെണ്‍കുട്ടിയെ ചതിയില്‍ പെടുത്തിയത്. അഞ്ച് കുട്ടികളുടെ പിതാവായ ഇയാളെ ഒരിക്കല്‍ പോലും കാണാതിരുന്ന പെണ്‍കുട്ടി ഇയാള്‍ ആവശ്യപ്പെട്ടതനുസരിച്ച് പാലക്കാട്ടെത്തുകയും ഹെല്‍മറ്റ് ധരിച്ചെത്തിയ ഇയാള്‍ നയത്തില്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയാണുണ്ടായത്.
ഹെല്‍മറ്റ് മാറ്റിയപ്പൊഴാണു ഇയാള്‍ മധ്യവയസ്കനാണെന്നും കുട്ടിക്കു മനസിലായത്. അടുത്ത ദിവസം വീട്ടിലെത്തിയ പെണ്‍കുട്ടി വീട്ടുകാരെ കാര്യങ്ങള്‍ അറിയിച്ച് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണു യൂസഫിനെ മണ്ണാര്‍കാട്ടു നിന്നാണു പിടികൂടിയത്.
പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി കെ.ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ സി.ഐ.മുഹമ്മദ് റിയാസ്, എസ്.ഐ.മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പൊലീസ് പ്രസാദ്, അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ കോടതിയില്‍ ഹാജരാക്കി.