ഇനി റീലുകള്‍ മാത്രം കണ്ടിരിക്കാം, ചുമ്മാ സ്‌ക്രോള്‍ ചെയ്ത് നേരം കളയാം, ഇന്‍സ്റ്റഗ്രാമിന്റെ പുതിയ' ആപ്പ്'

അഭിറാം മനോഹർ

വ്യാഴം, 27 ഫെബ്രുവരി 2025 (18:58 IST)
റീലുകള്‍ക്കായി മാത്രം പ്രത്യേക ആപ്പ് പുറത്തിറക്കാന്‍ ഒരുങ്ങി പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാം മേധാവിയായ ആദം മൊസേരി ഈ ആഴ്ച ജീവനക്കാരുമായി ഇക്കാര്യം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ ചൈനീസ് സോഷ്യല്‍ മീഡിയ കമ്പനിയായ ടിക്ടോക് നേരിടുന്ന പ്രതിസന്ധി മുതലെടുക്കാനാണ് ഇന്‍സ്റ്റഗ്രാമിന്റെ ശ്രമം.
 
 ടിക്ടോക്കിന് സമാനമായ വീഡിയോ സ്‌ക്രോളിംഗ് അനുഭവം കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിലൂടെ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2018ല്‍ ടിക്ടോക്കിനോട് മത്സരിക്കുക എന്ന ലക്ഷ്യത്തോടെ മെറ്റ ലാസോ എന്ന പേരില്‍ വീഡിയോ ഷെയറിങ് ആപ്പ് പരീക്ഷിച്ചിരുന്നെങ്കിലും ഈ ആപ്പിന് വേണ്ടത്ര ജനശ്രദ്ധയാകര്‍ഷിക്കാന്‍ സാധിച്ചിരുന്നില്ല.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍