നാദാപുരത്ത് പീഡനത്തിനിരയായ വിദ്യാര്‍ഥിനിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ പേരോട് അബ്ദുല്‍ സഖാഫിയെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തതിന് ശേഷം സഖാഫിയെ ജാമ്യത്തില്‍ വിട്ടയച്ചു. മാനഹാനി വരുത്തുന്ന തരത്തില്‍ പ്രസംഗിച്ചു, കുറ്റകൃത്യം മറച്ചുവെച്ചു, അന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തില്‍ ഇടപെടല്‍ നടത്തി എന്നീ കുറ്റങ്ങളാണ് പേരോടിനെതിരെ ചുമത്തിയിരുന്നത്. ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്കായിരുന്നു അറസ്റ്റ്.