കേരളത്തിലെ അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്തല്ലെന്ന് പശ്ചിമബംഗാള്‍ സാമൂഹ്യ നീതിവകുപ്പ് അസിറ്റന്‍റ് ഡയറക്ടര്‍ അനില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
മാതാപിതാക്കള്‍ കുട്ടികളെ വിദ്യാഭ്യാസത്തിനായി സ്വമേധയാ വിട്ടതാണെന്ന് രക്ഷിതാക്കള്‍ അറീയിച്ചിട്ടുണ്ട്. അതിനാല്‍ നിയമലംഘനമൊന്നും കണ്ടത്തെിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്ക് ഇവിടെ പഠിക്കാനാണ് ആഗ്രഹമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള സൌകര്യങ്ങള്‍ ഒരുക്കണമെന്ന് അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു. വെട്ടത്തൂരില്‍ കുട്ടികളെ പാര്‍പ്പിച്ചിരുന്ന ഓര്‍ഫനേജില്‍ തെളിവെടുപ്പിനും പരിശോധനയ്ക്കും എത്തിയതായിരുന്നു അദ്ദേഹം.