ആലപ്പുഴ : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധപൂർവം മദ്യം കഴിപ്പിച്ചവ രണ്ടു പേർ പോലീസ് പിടിയിലായി. പതിനേഴുകാരിയായ ഓച്ചിറ സ്വദേശിനിയെയാണ് വൈഫൈ കണക്ഷൻ എടുത്ത് കൊടുക്കാമെന്നു വിശ്വസിപ്പിച്ചു കാറിൽ തട്ടിക്കൊണ്ടുപോയത്. ഇതുമായി ബന്ധപ്പെട്ടു ഓച്ചിറ വായനാകാം സ്വദേശി രാഹുൽ (28), കരുനാഗപ്പള്ളി തഴവ വടക്ക് സ്വദേശി രാജേഷ് (39) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. കായകുളം ബോട്ട് ജെട്ടിക്കടുത്ത് കുട്ടിയെ എത്തിച്ചശേഷം ബലാൽക്കാരമായി മദ്യം കുടിപ്പിക്കുകയായിരുന്നു. എന്നാൽ സംഭവം ശ്രദ്ധയിൽ പെട്ട ചില യുവാക്കൾ ഇത് ചോദ്യം ചെത്തതോടെ കാറിൽ ഉണ്ടായിരുന്നവർ നാട്ടുകാരുമായി വാക്കേറ്റം നടത്തി. നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതോടെ പോലീസ് എത്തി ഇരുവരെയും പിടികൂടുകയായിരുന്നു.