സംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം, നില ഗുരുതരം

തിങ്കള്‍, 7 ഓഗസ്റ്റ് 2023 (18:34 IST)
സംവിധായകന്‍ സിദ്ദിഖിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. നിലവില്‍ എഗ്മോ സപ്പോര്‍ട്ടിലാണ് സിദ്ദിഖ് ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
 
ന്യൂമോണിയ ബാധയും കരള്‍ രോഗവും മൂലം ഏറെ നാളായി സിദ്ദിഖ് ചികിത്സയിലായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് മൂന്ന് മണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. നാളെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സിദ്ദിഖിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍