സംവിധായകന്‍ സിദ്ധിഖിന് ഹൃദയാഘാതം; നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 7 ഓഗസ്റ്റ് 2023 (18:32 IST)
സംവിധായകന്‍ സിദ്ധിഖിന് ഹൃദയാഘാതം. അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അദ്ദേഹത്തെ ഹൃദയാഘാത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് മൂന്നുമണിയോടെയാണ് ഹൃദയാഘാതം ഉണ്ടായത്. ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു.
 
നിലവില്‍ എഗ്മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളത്. നാളെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ആരോഗ്യ സ്ഥിതി വിലയിരുത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍