സംസ്ഥാന സര്‍ക്കാരിന്റെ പോക്ക് മഴവി മനോരമയിലെ തട്ടീം മുട്ടീം പരമ്പരപോലെയെന്ന് പരിഹസിച്ചുകൊണ്ട് ചീഫ് വിപ്പ് പിസി ജോര്‍ജ് രംഗത്ത്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരൊട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ എപ്പോള്‍ തകരും എന്ന് ആര്‍ക്കുമറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വന്‍കിട കമ്പനികള്‍ക്ക് വേണ്ടി രാജ്യത്തെ റബര്‍ കര്‍ഷകരെ ഒറ്റു കൊടുത്ത പി. ചിദംബരത്തെ പുറത്താക്കണം. ഇത്തരക്കാരെ പുറത്താക്കിയാലേ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോട് സ്നേഹമുണ്ടാകൂ. മംഗള്‍യാനിനെ നേതൃത്വം നല്‍കിയ ശാസ്ത്രഞ്ജരെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന്റെ അഭിമാനമാണ്. താന്‍ ബിജെപിക്കാരനായതു കൊണ്ടല്ല ഇത് പറയുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.