അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പി.സി ജോര്‍ജ് എംഎല്‍എ. മുപ്പതിന് എറണാകുളത്ത് ചേരുന്ന യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനമാകും. ആറ് പേരുടെ പേരുകളാണ് പരിഗണനയിലുള്ളത്. രണ്ടാം തീയതി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ജനഹിത പരിശോനയ്ക്ക് ശേഷമാകും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
അതിനിടെ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രി പി സി തോമസ് ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സൂചനകളുണ്ട്.പിസി ജോര്‍ജും പി സി തോമസും സ്ഥാനാര്‍ത്ഥികളുമായി രംഗത്തുവരുന്നതോടെ ശക്തമായ മത്സരത്തിനാണ് അരുവിക്കരയില്‍ കളമൊരുങ്ങുന്നത്.