കൊച്ചിയിലും തിരുവനന്തപുരത്തും നടന്നത് എം കെ ദാമോദരന്‍ സ്പോണ്‍സര്‍ ചെയ്ത സംഘര്‍ഷം; മുഖ്യമന്ത്രിയുടെ നടപടി ലജ്ജാകരമെന്നും പിസി ജോര്‍ജ് എം എല്‍ എ

ശനി, 23 ജൂലൈ 2016 (15:41 IST)
സംസ്ഥാനത്ത് നടന്ന അഭിഭാഷക - മാധ്യമസംഘര്‍ഷം അഡ്വ എം കെ ദാമോദരന്‍ സ്പോണ്‍സര്‍ ചെയ്തതാണെന്ന് പി സി ജോര്‍ജ് എം എല്‍ എ. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
തിരുവനന്തപുരത്തും കൊച്ചിയിലും നടന്നത് എം കെ ദാമോദരന്‍ സ്പോണ്‍സേര്‍ഡ് സംഘര്‍ഷമാണ്. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ലജ്ജാകരമാണ്.
 
മാധ്യമപ്രവര്‍ത്തക - അഭിഭാഷക സംഘര്‍ഷത്തില്‍ ഒത്തുതീര്‍പ്പല്ല വേണ്ടത്, കേസെടുക്കുകയാണ്. ആരോപണവിധേയനായ സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ കെ എം മാണിയുടെ ദത്തുപുത്രനാണ്. കേരള കോണ്‍ഗ്രസ് സെക്കുലറില്‍ നിന്ന് ഇയാളെ നേരത്തെ പുറത്താക്കിയിരുന്നതാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക