അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പി സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി കെ ദാസിനെ തെരഞ്ഞെടുത്തു. ഹിത പരിശോധനയിലൂടെ കൂടുതല്‍ വോട്ട് നേടിയാണ് കെ ദാസ് തെരഞ്ഞെടുക്കപ്പെട്ടത്. ചാല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനായിരുന്നു കെ ദാസ്.
മുന്‍ സ്പീക്കര്‍ എം വിജയകുമാറാണ് അരുവിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകന് കെ എസ് ശബരീനാഥനാണ് തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലാണ് ബിജെപിക്കായി മത്സരത്തിനിറങ്ങുന്നത്.